bsnl offers super offer for 3G phone users

മുംബൈ: ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. കുറഞ്ഞ തുകയുടെ റീച്ചാര്‍ജില്‍ ദിവസേന മൂന്ന് ജിബി 3 ജി ഡേറ്റ നല്‍കും. മറ്റ് കമ്പനികള്‍ 4 ജി ഫോണുള്ളവരെയാണ് പരിഗണിച്ചിരുന്നതെങ്കില്‍ ബിഎസ്എന്‍എല്‍ 3 ജി ഫോണുള്ളവരെയും പരിഗണിക്കുന്നു. 3 ജി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി വീണ്ടും ഓഫറുകള്‍ പ്രഖ്യാപിക്കുകയാണ് ബിഎസ്എന്‍എല്‍.

349, 333, 385 എന്നീ തുകകളിലാണ് പുതിയ ഓഫറുകള്‍ വരുന്നത്. ഇതില്‍ 333 രൂപയുടെ പ്ലാനില്‍ ദിവസേന 3 ജിബി 3 ജി ഡേറ്റ ഉപയോഗിക്കാം. എന്നാല്‍ ഇതില്‍ സൗജന്യ കോളുകള്‍ ഒന്നുമുണ്ടാവില്ല. നെറ്റ് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് ഇത് നല്ല ഓഫര്‍ തന്നെയാണ്. 349 രൂപയുടെ പ്ലാനിന് നിലവിലെ 339 രൂപയുടെ പ്ലാനുമായി സാമ്യമുണ്ട്.

2 ജിബി ഡേറ്റ ദിവസേനയുണ്ട്. കോളുകളും ലഭിക്കുമെങ്കിലും അത് കേരളത്തിനുള്ളില്‍ മാത്രമുള്ള നമ്പരുകളിലേക്ക് മാത്രമേ ലഭിക്കൂ. പക്ഷേ കോളുകള്‍ക്ക് പരിധിയില്ല. ഇങ്ങനെ ധാരാളം പ്രത്യേകതകള്‍ ഈ ഓഫറിനുണ്ട്.

385 രൂപയുടെ ഓഫറിന് ദിവസേന 2 ജിബി ഡേറ്റയാണ് ലഭിക്കുന്നതെങ്കിലും ബിഎസ്എന്‍എല്‍ നമ്പരുകളിലേക്ക് 3000 മിനുട്ട് കോളും മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 1800 മിനുട്ട് കോളും ലഭിക്കും. 3 ജി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതല്ലാതെ മറ്റ് നല്ല ഓഫറുകളൊന്നുമില്ല എന്നതും ഈ ഓഫറുകളെ ജനപ്രിയമാക്കും എന്നുറപ്പ്.

Top