പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് മികച്ച ഇളവുകളുമായി ബിഎസ്എന്‍എല്‍

BSNL

പ്പോള്‍ ഏറ്റവും കൂടുതല്‍ മത്സരം നേരിടുന്നത് ടെലികോം മേഖലയിലാണ്.

ജിയോ കമ്പനി മികച്ച ഓഫറുകളുമായി രംഗത്തു വന്നപ്പോള്‍ മറ്റു മൊബൈല്‍ കമ്പനികളും ജിയോട് മത്സരിക്കാനായി വമ്പിച്ച ഓഫറുകളുമായാണ് രംഗത്തു വരുന്നത്.

മുന്‍നിര ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വരിക്കാരെ പിടിച്ചുനിര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം 60 ശതമാനം ആനുകൂല്യമാണ് പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്.

നവംബര്‍ ഒന്നു മുതല്‍ പ്രതിമാസം നിശ്ചിത നിരക്കില്‍ 60 ശതമാനം വരെ ആനുകൂല്യം ലഭിക്കും.

12 മാസത്തേക്കു മുന്‍കൂറായി പണം അടയ്ക്കുന്നവര്‍ക്കു പ്ലാന്‍ 325നു 975 രൂപയും, പ്ലാന്‍ 525നു 2205 രൂപയും, പ്ലാന്‍ 799 നു 4794 രൂപയും, ഇളവു ലഭിക്കും.

പ്ലാന്‍ 225 നു മൂന്നു ജിബിയും, പ്ലാന്‍ 525 നു 15 ജിബിയും, പ്ലാന്‍ 799 ന് 60 ജിബിയും, പ്ലാന്‍ 1525നു പരിമിതികളില്ലാതെ ഡേറ്റയും ലഭിക്കും.

ഓരോ പ്ലാനിലും 500 ശതമാനം ഡേറ്റ കൂടുതലായും ഒരുക്കിയിട്ടുണ്ട്.

നവംബര്‍ മാസത്തില്‍ പുതിയ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആക്ടിവേഷന്‍, സിം ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.

Top