ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 1 വര്‍ഷത്തേക്ക് സൗജന്യ ആമസോണ്‍ അംഗത്വം

bsnl

രു വര്‍ഷത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം എടുക്കുന്നതിന് 999 രൂപയാണ്. ആമസോണ്‍ വരിക്കാര്‍ക്കുളള ഒരു പ്രത്യേക സേവനമാണ് ആമസോണ്‍ പ്രൈം. പണമടച്ച് ഈ സേവനത്തിന്റെ വരിക്കാരാകുന്നവര്‍ക്ക് രണ്ടു ദിവസത്തിനകം തന്നെ വെബ്‌സൈറ്റില്‍ നിന്നും വാങ്ങിയ ഉത്പന്നങ്ങള്‍ ലഭിക്കും.

ഇപ്പോള്‍ ബിഎസ്എന്‍എല്‍ ആമസോണുമായി ചേര്‍ന്ന് 999 രൂപയുടെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് നല്‍കുകയാണ്. തിരഞ്ഞെടുത്ത പോസ്റ്റ്‌പെയ്ഡ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍. 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 745 രൂപയുടെ ബ്രോഡ്ബാന്‍ഡ് ലാന്റ് ലൈന്‍ പ്ലാന്‍ എന്നിവയാണ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി നല്‍കുന്നത്.

ആമസോണ്‍ പ്രൈം വീഡിയോ മെമ്പര്‍ഷിപ്പ് ആക്ടിവേറ്റ് ചെയ്യാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക:

1. ആദ്യം ബിഎസ്എന്‍എല്‍ INR 399+ മൊബൈല്‍ പോസ്റ്റ് പെയ്ഡ് അല്ലെങ്കില്‍ INR 745+ ലാന്റ്‌ലൈന്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക.

2. portal.bsnl.in ലേക്കു പോകുക, അതിനു ശേഷം ബിഎസ്എന്‍എല്‍ ആമസോണ്‍ ഓഫര്‍ ബാനറില്‍ ക്ലിക്ക് ചെയ്യുക.

3. ഇനി യോഗ്യതയുളള ബിഎസ്എന്‍എല്‍ നമ്പര്‍ എന്റര്‍ ചെയ്ത് OTP സൃഷ്ടിക്കുക. ശേഷം നിങ്ങളുടെ ആമസോണ്‍ ലോഗിന്‍ ക്രഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുക.

Top