ബിഎസ്എന്‍എല്‍ മണ്‍സൂണ്‍ ഓഫറിന്റെ കാലാവധി സെപ്റ്റംബര്‍ 15 വരെ നീട്ടി

BSNL

ണ്‍സൂണ്‍ ഓഫറിന്റെ കാലാവധി നീട്ടി ബിഎസ്എന്‍എല്‍. സെപ്റ്റംബര്‍ 15 വരെയാണ് ഓഫര്‍ നീട്ടിയത്. റിലയന്‍സ് ജിയോയോടുള്ള മത്സരത്തിനാണ് ബിഎസ്എന്‍എല്‍ കാലാവധി നീട്ടിയത്. 186, 429, 485, 666, 999 എന്നീ പ്രീപെയ്ഡ് പ്ലാനുകളിലാണ് മണ്‍സൂണ്‍ ഓഫര്‍ ലഭ്യമാകുക. സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളായ 187, 333, 349, 444, 448 എന്നീ പ്ലാനുകളിലും ഓഫര്‍ നീട്ടിയിട്ടുണ്ട്.

60 ദിവസത്തെ വാലിഡിറ്റിയാണ് ഓഫറിനുള്ളത്. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി റോമിംഗ് കോളുകളും 100 എസ്എംഎസും ഓഫറിലുണ്ട്. ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിനോടാണ് ബിഎസ്എന്‍എല്ലിന്റെ മത്സരം.

Top