2399 രൂപയുടെ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 600 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പായ്ക്കിന് 2399 രൂപ വിലവരും. ഈ പാക്ക് രണ്ട് ടെലികോം സര്‍ക്കിളുകളില്‍ ലഭ്യമാണ്.

ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു കശ്മീര്‍ ഒഴികെയുള്ള എല്ലാ സര്‍ക്കിളുകളിലും ഈ പ്രീപെയ്ഡ് പ്ലാന്‍ ലഭ്യമാണ്. 2399 രൂപ പ്രീപെയ്ഡ് പ്ലാന്‍ 250 മിനിറ്റ് എഫ്യുപി പരിധിയില്‍ പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 600 ദിവസത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് സന്ദേശങ്ങളും നല്‍കുന്നു.

അതേസമയം ചെന്നൈ, തമിഴ്നാട് സര്‍ക്കിളുകളില്‍ ലഭ്യമായ 149 രൂപ, 725 രൂപ വിലവരുന്ന രണ്ട് റീചാര്‍ജ് പ്ലാനുകളും ബിഎസ്എന്‍എല്‍ നിര്‍ത്തിവച്ചു. നിരവധി പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയും നിലവിലുള്ളവ അടുത്തിടെ നിര്‍ത്തലാക്കുകയും ചെയ്തു.

Top