BSNL issues revenue recovery notice to Abdul kalam

തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന് ബിഎസ്എന്‍എല്ലിന്റെ റവന്യൂ റിക്കവറി നോട്ടിസ്. തിരുവനന്തപുരത്ത് രാജ്ഭവനില്‍ താമസിക്കുമ്പോള്‍ എടുത്ത ടെലഫോണ്‍ കണക്ഷനില്‍ 1029 രൂപയുടെ കുടിശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഭൂസ്വത്തും ജംഗമവസ്തുക്കളുമെല്ലാം ജപ്തിചെയ്യുമെന്നാണു മുന്നറിയിപ്പ്.

രാഷ്ട്രപതി ആയിരുന്നപ്പോളും അതിനു ശേഷവും തിരുവനന്തപുരത്തെത്തിയാല്‍ എ.പി.ജെ. അബ്ദുള്‍കലാം തങ്ങിയിരുന്നത് രാജ്ഭവനു സമീപമുള്ള അനന്തപുരി സ്യൂട്ടിലാണ്. രാഷ്ട്രപതിയുടെ കാലാവധിക്കു ശേഷമെടുത്ത ടെലഫോണിന്റെ ബില്ലാണു കുടിശികയായത്. പലതവണ നോട്ടിസ് അയച്ചിട്ടും ബില്ല് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു നടപടികളിലേക്കു നീങ്ങുന്നതെന്നു തിരുവനന്തപുരം ബിഎസ്എന്‍എല്‍ ഓഫിസ് പറയുന്നു.

റവന്യൂ റിക്കവറി തഹസില്‍ദാരെ ജപ്തി നടപടികള്‍ക്കു ചുമതലപ്പെടുത്തിയെന്നും ബിഎസ്എന്‍എല്‍ പറയുന്നു. തിരുവനന്തപുരത്ത് ബിഎസ്എന്‍എലിന്റെ മേളയില്‍ പങ്കെടുത്ത് ബില്‍ കുടിശിക തീര്‍ക്കാന്‍ കഴിയുമെന്നും അറിയിപ്പില്‍ പറയുന്നു.

Top