പുതിയ ഓഫറുകളുമായി ബിഎസ്എന്‍എല്‍

പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളും ഡീലുകളും ഓഫറുകളുമായി ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള പുതിയ തയ്യാറെടുപ്പിലാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). പുതിയ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്കായി സൗജന്യമായി പുതിയ സിം കാര്‍ഡ് നല്‍കാനൊരുങ്ങുകയാണ് ഭാരതത്തിന്റെ ടെലികമ്യൂണിക്കേഷന്‍ സര്‍വ്വീസ് കമ്പനിയായ ബിഎസ്എന്‍എല്‍.

മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ പോലെ തന്നെ ഒരു ഉപയോക്താവില്‍ നിന്നും ബിഎസ്എന്‍എല്ലും സിം കാര്‍ഡിന് പണം ഈടാക്കിയിരുന്നു. ഓരോ പുതിയ സിമ്മിനും 20 രൂപയാണ് ഈടാക്കിയിരുന്നത്. പക്ഷേ പ്രൊമോഷണല്‍ ഓഫര്‍ എന്ന നിലയില്‍, ഒരു ഉപയോക്താവ് കുറഞ്ഞത് 100 രൂപയുടെ ഫസ്റ്റ് റീചാര്‍ജ് (എഫ്ആര്‍സി) നടത്തുമ്പോഴാണ് സിം കാര്‍ഡ് സൗജന്യമാകുന്നത്. ഇതാണ് ബിഎസ്എന്‍എല്‍ മുന്നോട്ട് വെക്കുന്ന നിബന്ധന.

എന്നാല്‍, ബിഎസ്എന്‍എല്‍ന്റെ ഈ സൗജന്യ സിം കാര്‍ഡ് ഓഫര്‍ ഒരു പരിമിത കാലയളവിലാണ് വരുന്നത്. 2020 നവംബര്‍ 14 മുതല്‍ 2020 നവംബര്‍ 28 വരെ 15 ദിവസത്തേക്ക് വാലിഡിറ്റി. സൗജന്യ സിം കാര്‍ഡ് ഓഫര്‍ അവസാനിച്ചു കഴിഞ്ഞാല്‍, ബിഎസ്എന്‍എല്ലില്‍ നിന്ന് പുതിയ സിം കാര്‍ഡ് ലഭിക്കുന്നതിന് ഉപയോക്താക്കള്‍ 20 രൂപ നല്‍കേണ്ടി വരും.

കമ്പനി പ്രവര്‍ത്തിക്കുന്ന എല്ലാ ടെലികോം ഓപ്പറേഷനിലും ബിഎസ്എന്‍എല്‍ സൗജന്യ സിം കാര്‍ഡ് ഓഫര്‍ വാലിഡാണ്. എംടിഎന്‍എല്ലിന്റെ ലൈസന്‍സ് 2021 ജനുവരിയില്‍ അവസാനിക്കുന്നതിനാല്‍ ബിഎസ്എന്‍എല്ലിന് ഉടന്‍ തന്നെ ഒരു പാന്‍ ഇന്ത്യ ഓപ്പറേറ്ററാകാം. അങ്ങനെയാകുമ്പോള്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ബിഎസ്എന്‍എല്ലിന് ദില്ലി, മുംബൈ സര്‍ക്കിളുകളില്‍ മൊബൈല്‍ സേവനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയും.

ബിഎസ്എന്‍എല്‍ സൗജന്യ സിം കാര്‍ഡ് ഓഫര്‍ ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ബിഎസ്എന്‍എല്‍ റീട്ടെയില്‍ സ്റ്റോറില്‍ സന്ദര്‍ശിക്കാം. കണക്ഷന്‍ തിരഞ്ഞെടുക്കുന്ന സമയത്ത് ബിഎസ്എന്‍എല്ലിന് വിവിധ എഫ്ആര്‍സി പ്ലാനുകളും ഉണ്ട്.

Top