ബിഎസ്എന്‍എല്‍ പുതിയ താരിഫ് വൗച്ചറുകള്‍ അവതരിപ്പിച്ചു

ബിഎസ്എന്‍എല്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ താരിഫ് വൗച്ചറുകള്‍ അവതരിപ്പിച്ചു. കേരളത്തിലെ പുതിയ ഉപയോക്താക്കള്‍ക്ക് സൗജന്യ 4ജി സിം ഓഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെ ഈ നീക്കം. 75 രൂപ, 94 രൂപ നിരക്കുകളിലാണ് കമ്പനി പുതിയ വൗച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ കമ്പനി തങ്ങളുടെ പ്രീപെയ്ഡ് പോര്‍ട്ട്ഫോളിയോയില്‍ നിന്ന് രണ്ട് പായ്ക്കുകള്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

75 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് 2 ജിബി സൌജന്യ ഡാറ്റയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലേക്കും, നെറ്റ്വര്‍ക്കുകളിലേക്കും 100 മിനുറ്റ് സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ 100 മിനുറ്റ് സൌജന്യ കോളിങ് അവസാനിച്ച് കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ ഓരോ മിനുറ്റിനും 30 പൈസ വീതം നല്‍കേണ്ടി വരും. സൌജന്യ ഹലോ ട്യൂണുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ബിഎസ്എന്‍എല്‍ അവതരിപ്പിച്ച രണ്ടാമത്തെ താരിഫ് വൗച്ചറിന് 94 രൂപയാണ് വില വരുന്നത്. ഈ പ്ലാന്‍ 90 ദിവസത്തേക്ക് 3 ജിബി സൌജന്യ ഡാറ്റ നല്‍കുന്നു. എല്ലാ സര്‍ക്കിളുകളിലേക്കും നെറ്റ്വര്‍ക്കുകളിലേക്കും സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. 100 മിനുറ്റ് സൌജന്യ കോളുകളാണ് ഈ പ്ലാന്‍ നല്‍കുന്നത്. പ്ലാനിലൂടെ ബിഎസ്എന്‍എല്‍ ട്യൂണുകള്‍ 60 ദിവസത്തേക്ക് ലഭിക്കും. പ്ലാനിലൂടെ ലഭിക്കുന്ന 100 മിനുറ്റ് കോളിങ് അവസാനിച്ച് കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ മിനിറ്റിന് 30 പൈസ നിരക്കില്‍ നല്‍കേണ്ടി വരും.

 

Top