ബിഎസ്എൻഎല്ലിന്റെ പുതിയ ഭാരത് ഫൈബർ പ്ലാനുകൾ അവതരിപ്പിച്ചു

ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് 449 രൂപ മുതൽ വിലയുള്ള ഭാരത് ഫൈബർ പ്ലാനുകൾ അവതരിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്ന ഈ പ്ലാനുകൾ പ്രോമോഷണൽ ഓഫറായതിനാൽ കാലവധി അവസാനിച്ചതോടെ എടുത്തുമാറ്റിയിരുന്നു. ഇപ്പോഴിതാ ഈ പ്ലാനുകൾ 2021 ജൂലൈ വരെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനൊപ്പം ബി‌എസ്‌എൻ‌എൽ പുതിയ എയർ ഫൈബർ പ്ലാനുകളും അവതരിപ്പിച്ചു.

ബി‌എസ്‌എൻ‌എല്ലിന്റെ 449 രൂപ വിലയുള്ള ഭാരത് ഫൈബർ‌ ബ്രോഡ്‌ബാൻഡ് പ്ലാൻ‌ അറിയപ്പെടുന്നത് ഫൈബർ‌ ബേസിക് പ്ലാൻ‌ എന്നാണ്. ഈ പ്ലാൻ 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. 30 എം‌ബി‌പി‌എസ് വേഗതയിലാണ് ഈ പ്ലാനിലൂടെ ഡാറ്റ ലഭിക്കുന്നത്. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 2Mbps ആയി കുറയുന്നു.

ബി‌എസ്‌എൻ‌എല്ലിന്റെ  799 രൂപ വിലയുള്ള ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ 3300 ജിബി അഥവാ 3.3 ടിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 100 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും.എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റെർനെറ്റ് സ്പീഡ് 2 എംബിപിഎസ് ആയി കുറയും.

Top