സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍

bsnl

പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഡാറ്റ, വോയ്‌സ്, വീഡിയോ കോളുകള്‍ എന്നിവയാണ് പ്ലാനില്‍ അവതരിപ്പിച്ചിരിക്കുന്നത്. STV 18, STV 601, STV 1201, STV 1801 എന്നിവയാണ് പ്ലാനുകള്‍. ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് ഓഫറിന്റെ കാലാവധി.

എല്ലാ പ്ലാനുകളിലും അണ്‍ലിമിറ്റഡ് വോയ്‌സ്, വീഡിയോ കോളിങ് എന്നിവ ലഭ്യമാണ്. STV 18 പ്ലാനിന്റെ കാലാവധി രണ്ട് ദിവസമാണ്. മറ്റു പ്ലാനുകളില്‍ 18 ശതമാനം കൂടുതല്‍ ടോക് ടൈം നല്‍കുന്നുണ്ട്.

STV 601 പ്ലാനില്‍ 5 ജിബി 4ജി/ 3 ജി ഡാറ്റയാണ് ലഭിക്കുന്നത്. 709 രൂപയുടേതാണ് പ്ലാന്‍. STV 1201 പ്ലാനില്‍ 1,417 രൂപയ്ക്ക് 10 ജിബി 4 ജി/ 3ജി യും STV 1801 പ്ലാനില്‍ 2,125 രൂപയ്ക്ക് 15 ജിബി 4ജി/ 3 ജിയും ലഭിക്കും. 90 ദിവസത്തെ വാലിഡിറ്റിയാണ് മൂന്ന് പ്ലാനുകളിലും ഉള്ളത്.

Top