ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു

bsnl

ബിഎസ്എന്‍എല്‍ രാജ്യത്തെ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു. പുതിയ പരിഷ്‌കരണത്തിലൂടെ ഏഴോളം പ്ലാനുകളുടെ വില വര്‍ധിപ്പിച്ചു. പ്ലാനുകള്‍ക്ക് 30 രൂപ വരെയാണ് ബിഎസ്എന്‍എല്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ പ്ലാനുകള്‍ ഒന്നാം തിയ്യതി മുതല്‍ എല്ലാ സര്‍ക്കിളുകളിലും പ്രാബല്യത്തില്‍ വന്നു.

ഈ വില വര്‍ധനയോടെ നേരത്തെ 349 രൂപയ്ക്ക് ലഭ്യമായിരുന്ന 2 ജിബി ബിഎസ്എന്‍എല്‍ സിയുഎല്‍ പ്ലാന്‍ ഇനി മുതല്‍ 369 രൂപയ്ക്ക് ലഭ്യമാകും. ഈ പ്ലാന്‍ 8Mbps വേഗതയില്‍ 2GB ഡാറ്റയാണ് നല്‍കിയിരുന്നത്. ഇതിനൊപ്പം ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്ക് അണ്‍ലിമിറ്റഡ് കോളിംഗ്, മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കാന്‍ 600 രൂപ ടോക്ക് ടൈമും ലഭിക്കും. രാത്രി 10:30നും 6നും ഇടയില്‍ സൗജന്യ കോളുകളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്.

രണ്ടാമത്തെ പ്ലാന്‍ 399 രൂപയുടെ പ്ലാനാണ്. ഇനി മുതല്‍ ഈ പ്ലാനിനായി 419 രൂപ മുടക്കേണ്ടി വരും. ഈ പ്ലാനിലൂടെ 2 ജിബി അതിവേഗ ഡാറ്റയും എല്ലാ നെറ്റ്വര്‍ക്കുകളിലും അണ്‍ലിമിറ്റഡ് കോളിംഗും നല്‍കുന്നു. ഇതിനൊപ്പം തന്നെ 3 ജിബി സിയുഎല്‍ പ്ലാനും ബിഎസ്എന്‍എല്‍ പുതുക്കിയിട്ടുണ്ട്. ഈ പ്ലാനിന് 499 രൂപയാണ് വിലയുണ്ടായിരുന്നത്. ഇപ്പോള്‍ ഈ പ്ലാനിന് 519 രൂപയാണ് വില. ഈ പ്ലാന്‍ 3 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങുമാണ് നല്‍കുന്നത്.

മറ്റൊരു ശ്രദ്ധേയമായ പ്ലാന്‍ 629 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് 10 എംബിപിഎസ് വേഗതയിലുള്ള ഇന്റര്‍നെറ്റാണ് ലഭിക്കുന്നത്. 4 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാന്‍ 4ജിബി സിയുഎല്‍ പ്ലാന്‍ എന്നണ് അറിയപ്പെടുന്നത്.

മറ്റൊരു പ്ലാന്‍ 729 രൂപ വിലയുള്ള പ്ലാനാണ്. 10 ജിബിപിഎസ് സ്പീഡും 125 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ബിഎസ്എന്‍എല്‍ പുതുക്കിയ മറ്റൊരു പ്ലാന്‍ 779 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍, 10 എംബിപിഎസ് വേഗത, 300 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഈ പ്ലാന്‍ നേരത്തെ 749 രൂപയ്ക്കാണ് ലഭിച്ചിരുന്നത്.

മറ്റൊരു പ്ലാന്‍ 1,029 രൂപ വിലയുള്ള പ്ലാനാണ്. ഇതിലൂടെ പ്രതിദിനം 15 ജിബി അതിവേഗ ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിന് 15 ജിബി സിയുഎല്‍ പ്ലാന്‍ എന്നാണ് പേര്.

Top