ബിഎസ്എന്‍എല്‍ പുതിയ റീചാര്‍ജ് വൗച്ചറുകള്‍ പുറത്തിറക്കി

മൂന്ന് വൗച്ചറുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. 201 രൂപ പ്ലാന്‍, 139 രൂപ പ്ലാന്‍, 1,199 രൂപ പ്ലാന്‍ എന്നിവയാണ് ഈ പുതിയ പ്ലാനുകള്‍. ടെലിക്കോം വിപണിയിലെ മത്സരത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ബിഎസ്എന്‍എല്ലിന്റെ ഈ നീക്കം.

ബിഎസ്എന്‍എല്ലിന്റെ 201 രൂപ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് 90 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്കായി എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും വിളിക്കുന്നതിന് 300 മിനിറ്റ് കോളുകളാണ് നല്‍കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയും അതേ 99 സൗജന്യ മെസേജുകളും ഈ പ്ലാനിലൂടെ ബിഎസ്എന്‍എല്‍ നല്‍കുന്നു. വാലിഡിറ്റിക്ക് പ്രാധാന്യം കെടുക്കുന്ന, കോളിങ്, ഡാറ്റ എന്നിവ മിതമായി ഉപയോഗിക്കുന്ന ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ആകര്‍ഷകമായ പ്ലാന്‍ തന്നെയാണ് ഇത്.

ബിഎസ്എന്‍എല്‍ അവതരിപ്പിച്ച 139 രൂപയുടെ പുതിയ പ്ലാന്‍ ഡല്‍ഹി, മുംബൈ എന്നിവയുള്‍പ്പെടെ എല്ലാ സര്‍ക്കിളുകളിലെയും എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങള്‍ നല്‍കുന്നു. 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. പക്ഷേ 80 കെബിപിഎസ് വേഗത മാത്രമേ ലഭിക്കുകയുള്ളു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഒരു മാസത്തേക്ക് സര്‍വ്വീസ് വാലിഡിറ്റി വേണ്ടവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാന്‍ തന്നെയാണ് ഇത്.

ബിഎസ്എന്‍എല്ലിന്റെ 1,199 രൂപ വിലയുള്ള പുതിയ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യം നല്‍കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കും 24 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാന്‍ ദിവസവും 100 മെസേജുകളും നല്‍കുന്നുണ്ട്. ഒരു വര്‍ഷം മുഴുവന്‍ സര്‍വ്വീസ് വാലിഡിറ്റി നല്‍കാന്‍ ഈ പ്ലാനിന് സാധിക്കുന്നു എന്നതാണ് ഈ പ്ലാനിനെ ആകര്‍ഷകമാക്കുന്നത്. ഡാറ്റ അധികം ഉപയോഗിക്കാത്ത ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാന്‍ തന്നെയാണ് ഇത്.

 

 

Top