പുതിയ ഡാറ്റാ ഓഫറുമായി ബിഎസ്എന്‍ എല്‍ എത്തി

bsnl

ബിഎസ്എന്‍എലിന്റെ പുതിയ ഓഫര്‍ എത്തി. 429 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനൊപ്പം ദിവസവും 1 ജിബി ഡാറ്റ എന്ന നിലയില്‍ 90 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് ഈ ഓഫറിനൊപ്പം ഉണ്ടാവുക.

കൂടാതെ മറ്റ് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി ലോക്കല്‍ എസ്ടിഡി കോളുകള്‍ വിളിക്കാവുന്നതാണ്. എന്നാല്‍ കേരളത്തില്‍ ഈ ഓഫര്‍ ലഭിക്കില്ല.

ഇതു വരെ ബി എസ് എന്‍ എല്‍ 4 ജി സേവനങ്ങള്‍ ആരംഭിച്ചിട്ടില്ലെങ്കിലും ഡാറ്റാ സേവനങ്ങള്‍ ലക്ഷ്യമിട്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കുവാന്‍ ഒരുങ്ങുകയാണ് കമ്പനി

Top