പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി : പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും എംഡിയുമായ പ്രവീണ്‍ കുമാര്‍ പര്‍വാര്‍. ദീപാവലിക്കു മുന്‍പ് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷം തന്നെ 4ജി സേവനം തുടങ്ങാന്‍ കഴിയുമെന്നും പി.കെ. പര്‍വാര്‍ അറിയിച്ചു. 4ജിയുടെ അഭാവം ജിയോയുമായുള്ള മല്‍സരത്തില്‍ ബിഎസ്എന്‍എല്ലിനെ പിന്നോട്ടടിച്ചിരുന്നു. 4ജി വിതരണം ഈ വര്‍ഷം ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കും. ബിഎസ്എന്‍എല്‍ രക്ഷാപദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീടു പ്രഖ്യാപിക്കുമെന്നും പര്‍വാര്‍ വ്യക്തമാക്കി.

20,000 കോടിയിലേറെ രൂപ വരുമാനവും വലിയ സ്വാധീനവുമുള്ള സ്ഥാപനമാണ് ബിഎസ്എന്‍എല്‍. ജീവനക്കാരുടെ എണ്ണം അടക്കം കാലങ്ങളായുള്ള പ്രശ്നങ്ങള്‍ ബിഎസ്എന്‍എല്ലിനുണ്ട്.

Top