ബിഎസ്എന്‍എല്‍ 4ജി സേവനം ; ആദ്യം എത്തുക കേരളത്തിലെന്ന് സൂചന

BSNL

ന്യൂഡല്‍ഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4ജി സേവനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ബിഎസ്എന്‍എല്‍ ആദ്യം 4ജി സേവനം ഉറപ്പാക്കുന്നത് കേരളത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

3ജി സര്‍വ്വീസ് കുറഞ്ഞ ഇടങ്ങളിലായിരിക്കും ആദ്യം 4ജി ആരംഭിക്കുക എന്നാണ് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതിനു ശേഷം ഒഡീസയിലായിരിക്കും 4ജി സേവനം ഉറപ്പാക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രവും, 2100 എംഎച്ച്ഇസെഡ് ബാന്റ്വിഡ്ത്തും ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ 4ജി രംഗത്തേക്ക് ഇറങ്ങുന്നത്.

ഇതേ രീതിയില്‍ വീണ്ടും 5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം കൂടി 4ജി സേവനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമാണെന്നാണ് ബിഎസ്എന്‍എലിന്റെ കണക്കുകൂട്ടല്‍.Related posts

Back to top