ബിഎസ്എന്‍എല്‍ ദീപാവലി ഓഫര്‍; 365 ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ കൂടി

ബിഎസ്എന്‍എല്‍ ദീപാവലി മഹാധമാക ഓഫറുകള്‍ പ്രഖ്യാപിച്ചു. 1,699, 2,099 രൂപയുടെ രണ്ട് പ്രീപെയ്ഡ് റീചാര്‍ജ് പാക്കുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 365 ദിവസമാണ് വാലിഡിറ്റി. ഡല്‍ഹിയിലും മുംബൈ സര്‍ക്കിളുകളിലുമാണ് പാക്ക് അവതരിപ്പിച്ചിരിക്കുന്നത്.

1,699 രൂപ പ്ലാനില്‍ ദിവസനേ 3 ജിബി ഡാറ്റ, അതായത് 1095 ജിബി 2ജി/3ജി/4ജി ഡാറ്റയാണ് ലഭിക്കുന്നത്. 2,099 പാക്കില്‍ 1460 ജിബി ഡാറ്റയാണ് 365 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസേന 100 എസ്എംഎസും പാക്കില്‍ ലഭിക്കുന്നതാണ്. നവംബര്‍ 30 വരെയാണ് കാലാവധി.

Top