ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിനു മറുപടിയുമായി ബിഎസ്എന്‍എല്‍

bsnl

റിലയന്‍സ് ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിനു മറുപടിയുമായി ബി എസ് എന്‍ എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ബിഎസ്എന്‍എല്ലിന്റെ 999 രൂപ, 666 രൂപ, 485 രൂപ, 429 രൂപ 186 രൂപ തുടങ്ങിയ പ്രീപെയ്ഡ് കോംബോ വൗച്ചറുകളില്‍ നിലവില്‍ ലഭിക്കുന്ന ഓഫറുകള്‍ക്കൊപ്പം രണ്ട് ജിബി ഡാറ്റ അധികമായി ലഭിക്കും.

അതോടൊപ്പം തന്നെ മറ്റു 3ജി ഡാറ്റാ വൗച്ചറുകളായ 448 രൂപ, 444 രൂപ, 333 രൂപ, 349 രൂപ, 187 രൂപ എന്നിവയ്‌ക്കൊപ്പവും നിലവിലുള്ള ഓഫറുകള്‍ക്കൊപ്പവും അധിക ഡേറ്റ ലഭിക്കുമെന്നാണ് വിവരം.

പുതിയ ഓഫര്‍ പ്രകാരം 429 രൂപയുടെ ബി എസ് എന്‍ എല്‍ പ്ലാനില്‍ പ്രതിദിനം മൂന്ന് ജിബി ഡേറ്റ 81 ദിവസത്തേക്ക് ലഭിക്കും. 666 രൂപയുടെ സിക്‌സര്‍ പായ്ക്കില്‍ 3.5 ഡേറ്റ ലഭിക്കുമെങ്കില്‍ 80 ദിവസം വാലിഡിറ്റിയുള്ള 999 രൂപയുടെ പ്ലാനില്‍ മൂന്ന് ജിബി ഡേറ്റയായിരിക്കും ഇനി മുതല്‍ ലഭിക്കുക.

Top