BSNL challenging other telecom companies

bsnl

ടെലികോം കമ്പനികളുടെ മത്സര ഓഫറുകള്‍ക്ക് വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഇന്ത്യയില്‍ എല്ലാ നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാവുന്ന പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

പ്രീപെയ്ഡ് മൊബൈലില്‍ 1099 രൂപയ്ക്ക് 30 ദിവസത്തെ കാലാവധിയില്‍ പരിധിയില്ലാതെ വിളിക്കാനും ഡാറ്റ ഉപയോഗിക്കാനും കഴിയുന്നതാണ് ഓഫര്‍. ഈ സേവനം ലഭിക്കുന്നതിനായി 123 ലേക്ക് STVspaceDATA1099 എന്ന് എസ്.എം.എസ്. ചെയ്താല്‍ മതി.

മറ്റ് ഓഫര്‍ നിരക്കുകള്‍ ഇങ്ങനെയാണ്
339 രൂപയ്ക്ക് എല്ലാനെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാം ഒരു ജിബി ഡാറ്റ സൗജന്യം സേവനം ലഭിക്കുന്നതിനായി 123 ലേക്ക്STVspaceCOMBO 339 എന്ന് എസ്.എം.എസ്. ചെയ്യുക.
146 രൂപയ്ക്ക് എല്ലാ ബി.എസ്.എന്‍.എല്‍. നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാനും 300 എം.ബി.ഡാറ്റ ഉപയോഗിക്കാനും കഴിയുന്നതാണ് . 28 ദിവസമാണ് ഈ രണ്ട് പ്ലാനുകളുടെയും കാലവധി.

പ്രീപെയ്ഡ് മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനു മാത്രം
78 രൂപയ്ക്ക് 2 ജി.ബി. ഡാറ്റ അഞ്ചു ദിവസത്തേക്കും 292 രൂപയ്ക്ക് എട്ട് ജി.ബി. ഡാറ്റാ 30 ദിവസത്തേക്കും ഉപയോഗിക്കാം.
ഇതിനായി 123 ലേക്ക് STVspaceDATA 78,292 എന്നിങ്ങനെ എസ്.എം.എസ്. ചെയ്യണം.

Top