99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ നിര്‍ത്തലാക്കി ബിഎസ്എന്‍എല്‍

99 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ നീക്കം ചെയ്ത് ബിഎസ്എന്‍എല്‍. പ്ലാന്‍ 99 തിരഞ്ഞെടുത്തിരുന്ന ആളുകളെ പ്ലാന്‍ 199ലേക്ക് മാറ്റുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരമൊരു എസ്എംഎസ് കമ്പനി പ്രീപെയ്ഡ് വരിക്കാര്‍ക്ക് അയച്ചിട്ടുണ്ട്.

പ്ലാന്‍ 99 തിരഞ്ഞെടുത്തിരുന്ന പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ ഇനി 199 രൂപ പ്ലാന്‍ തിരഞ്ഞെടുക്കേണ്ടി വരുന്നതോടെ ബിഎസ്എന്‍എല്ലിന് പോസ്റ്റ്‌പെയ്ഡ് വിഭാഗത്തില്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനമായ എആര്‍പിയു വര്‍ധിപ്പിക്കാന്‍ സാധിക്കും. 99 രൂപ പ്ലാന്‍ നിര്‍ത്തലാക്കുന്നതോടെ വരിക്കാര്‍ 199 രൂപ പ്ലാനിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും.

ബിഎസ്എന്‍എല്‍ നല്‍കുന്ന പ്ലാന്‍ 199 എന്ന പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഉപയോക്താക്കള്‍ക്ക് ദിവസവും 100 എസ്എംഎസുകളും ഒരു മാസത്തേക്ക് 25 ജിബി ഡാറ്റയും ലഭിക്കും. നിലവില്‍ ബിഎസ്എന്‍എല്‍ 99 രൂപ പ്ലാന്‍ ഉപയോഗിക്കുന്ന പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് കമ്പനി അയക്കുന്ന മെസേജില്‍ നല്‍കിയിട്ടുള്ള 199 രൂപ പ്ലാന്‍ വിവരങ്ങളാണ് ഇവ. ഇന്നലെ മുതലാണ് 99 രൂപ പ്ലാന്‍ നീക്കം ചെയ്തത്.

 

 

Top