ബിഎസ്എന്‍എല്‍ ബംബര്‍ ഓഫര്‍; ദിവസേന 2.2 ജിബി സൗജന്യ ഡാറ്റ

BSNL

ബിഎസ്എന്‍എല്‍ തങ്ങളുടെ ബംബര്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഫെസ്റ്റീവ് സീസണില്‍ 2.2 ജിബി അഡീഷണല്‍ ഡാറ്റയാണ് നല്‍കുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്. സെപ്റ്റംബര്‍ 16 മുതലാണ് ഓഫര്‍ ലഭ്യമാകുക. 60 ദിവസമാണ് ഓഫര്‍ വാലിഡിറ്റി. പുതിയ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക.

അടുത്തിടെ, ബിഎസ്എന്‍എല്‍ മണ്‍സൂണ്‍ ഓഫറിന്റെ വാലിഡിറ്റി വര്‍ധിപ്പിച്ചിരുന്നു. ജൂണില്‍ അവതരിപ്പിച്ച ഈ ഓഫറില്‍ 2 ജിബി അഡീഷണല്‍ ഡാറ്റയാണ് നല്‍കുന്നത്. ഈ ഓഫര്‍ സെപ്റ്റംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.



Related posts

Back to top