ബിഎസ്എൻഎലും, എംടിഎൻഎലും വൻ ലാഭത്തിൽ

ടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ആറ് മാസത്തിൽ പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എൻഎലും എംടിഎൻഎലും ലാഭത്തിലെത്തിയെന്ന് റിപ്പോർട്ട്. ടെലി കമ്യൂണിക്കേഷൻസ് വകുപ്പിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പലിശ, നികുതി തുടങ്ങിയവ കണക്കാക്കുന്നതിന് മുൻപുള്ള ലാഭമാണിത്.

സെപ്തംബറിൽ അവസാനിച്ച ആദ്യ ആറ് മാസത്തിൽ ബിഎസ്എൻഎല്ലിന് 602 കോടിയുടെ മൊത്ത ലാഭമാണ് ഉണ്ടായത്.  മുൻ വർഷം ഇതേ കാലയളവിൽ 3596 കോടി രൂപയുടെ നഷ്ടമായിരുന്നു.  എംടിഎൻഎൽ മുൻവർഷത്തെ 549 കോടി രൂപയുടെ നഷ്ടം മറികടന്ന് 276 കോടിയുടെ ലാഭമാണ് (ഇബിഐടിഡിഎ) ഉണ്ടാക്കിയത്.

Top