രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ബിഎസ്എന്‍എല്‍

bsnl

പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാവും വിധം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ബിഎസ്എന്‍എല്‍.

അതിവേഗ ഇന്റര്‍നെറ്റോടു കൂടിയാണ് ഹോട്ട്സ്പോട്ട് നെറ്റ് വര്‍ക്കുകള്‍ ലഭ്യമാകുക. ഇതുകൂടാതെ ഉപയോക്താക്കളെ സഹായിക്കുന്നതിനായി വൈഫൈ ഹോട്ട്സ്പോട്ട് ലൊക്കേറ്റര്‍ എന്ന പേരില്‍ പ്രത്യേകം വെബ്സൈറ്റും ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ കയറി ടെലികോം സര്‍ക്കിള്‍ ഏതെന്ന് നല്‍കിയാല്‍ അടുത്തുള്ള ഹോട്ട്സ്പോട്ട് എവിടെയാണെന്ന് ഉപയോക്താക്കള്‍ക്ക് അറിയാന്‍ കഴിയും.

ഉപയോക്താക്കള്‍ക്ക് വൈഫൈ സേവനം ലഭ്യമാകുന്നതിനായി ഹോട്ട്സ്പോട്ടുമായി കണക്റ്റ് ചെയ്യാന്‍ ഉപകരണത്തിലെ വൈഫൈ ഓണ്‍ ആക്കി BSNL 4G Plus SSID നെറ്റ് വര്‍ക്കുമായി കണക്റ്റ് ചെയ്യുക. സിംകാര്‍ഡ് ഓപ്ഷന്‍ ഉപയോഗിച്ചും വണ്‍ ടൈം പാസ് വേഡ് വഴിയും വൈഫൈ നെറ്റ് വര്‍ക്ക് ഒതന്റിക്കേഷന്‍ നടത്താം.

30 മിനിട്ട് നേരത്തേക്കാണ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ കഴിയുക.
ഈ വര്‍ഷം അവസാനത്തോടെ 4ജി നെറ്റ് വര്‍ക്ക് രാജ്യത്ത് നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top