ബിഎസ്എന്‍എല്‍ 78 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജില്‍ 20 ജിബി ഡാറ്റ നല്‍കുന്നു

BSNL

ബിഎസ്എന്‍എല്‍ തങ്ങളുടെ 78 രൂപ പ്രീപെയ്ഡ് റീചാര്‍ജില്‍ കൂടുതല്‍ ഡാറ്റ നല്‍കുന്നു. വോയ്‌സ് കോളിംഗ് ഉള്‍പ്പെടെ 20 ജിബി ഡാറ്റയാണ് നല്‍കുന്നത്. നേരത്തെ, 78 രൂപ റീചാര്‍ജില്‍ 6 ജിബി ഡാറ്റ 3 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ 10 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്.

ദിവസേന 2 ജിബി ഡാറ്റയാണ് നല്‍കുന്നത്. 22 ബിഎസ്എന്‍എല്‍ സര്‍ക്കിളുകളിലാണ് ഓഫര്‍ നല്‍കുന്നത്. എന്നാല്‍ 4ജി ഡാറ്റ ലഭിക്കില്ല. 2ജി/3ജി ഡാറ്റയാണ് ഓഫറില്‍ ലഭിക്കുക. മുംബൈ, ഡല്‍ഹി സര്‍ക്കിളുകളില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും പ്ലാന്‍ നല്‍കുന്നുണ്ട്. 78 രൂപാ പ്ലാനില്‍ അണ്‍ലിമിറ്റഡ് വീഡിയോ കോളിംഗും നല്‍കുന്നുണ്ട്.

Top