കേരളത്തില്‍ ഡിസംബറോടെ ബി.എസ്.എന്‍.എല്‍ ഫോര്‍ ജി ലഭ്യമാകും

തിരുവനന്തപുരം: കേരളത്തില്‍ ഡിസംബറോടെ ബി.എസ്.എന്‍.എല്‍ ഫോര്‍ ജി സംവിധാനം ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആദ്യഘട്ടമായി ഈ സേവനം ലഭ്യമാക്കും. തുടര്‍ന്ന് ഒരുവര്‍ഷത്തിനകം മറ്റു സ്ഥലങ്ങളിലേക്ക് 4ജി സേവനം വ്യാപിപ്പിക്കും.

ഈ സാമ്പത്തിക വര്‍ഷം 2,200 സ്ഥലങ്ങളില്‍ 4ജി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതിനായി നിലവിലെ 3ജി ടവറുകള്‍ 4ജിയിലേക്ക് മാറ്റും. 1100 സ്ഥലങ്ങളില്‍ ത്രീ ജി സൗകര്യവും 300 സ്ഥലങ്ങളില്‍ 2ജി ടവറുകളും പുതുതായി ഏര്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ 71 ശതമാനം 2ജി നെറ്റ്‌വര്‍ക്കും 3ജിയിലേക്ക് മാറിയിട്ടുണ്ട്. 4ജി സേവനത്തിനായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായും ബി.എസ്.എന്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി.

Top