ഉപഭോക്താക്കളെ വലച്ച്‌ കേരളത്തില്‍ ബിഎസ്എന്‍എല്‍ 3ജി നെറ്റ് വര്‍ക്ക് പണിമുടക്കി

bsnl

കൊച്ചി : സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഡാറ്റാ നെറ്റ്‌വര്‍ക്ക് പണിമുടക്കല്‍ വീണ്ടും സജീവമായി തുടരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബി എസ് എന്‍ എല്‍ മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായിമാറിയത്. ചെന്നൈയിലുണ്ടായ സാങ്കേതിക തകരാറാണ് നെറ്റ്‌വര്‍ക്ക് തകരാന്‍ കാരണമെന്നാണ് ബിഎസ്എല്‍എല്‍ അറിയിക്കുന്നത്.

സര്‍വീസ് പെട്ടെന്ന് നിലച്ചപ്പോള്‍ സാങ്കേതിക വിഭാഗവുമായി ആദ്യം ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. ഇതോടെ എക്‌സ്‌ചേഞ്ചുകളിലേക്ക് ഉപഭോക്താക്കളുടെ ഫോണ്‍പ്രവാഹമായിരുന്നു.

കേരളത്തില്‍ മൊത്തത്തിലുള്ള നെറ്റ് വര്‍ക്കിംഗ് തകരാറാണെന്നായിരുന്നു ബന്ധപ്പെട്ടവര്‍ നല്‍കിയ വിശദീകരണം. അതേസമയം ഒരു മണിക്കൂറിന് ശേഷം സര്‍വീസ് പുന:സ്ഥാപിക്കുമെന്ന് ബിഎസ്എന്‍എല്‍ കണ്ണൂര്‍ ജി.എം ഓഫീസ് അധികൃതര്‍ അറിയിച്ചിരുന്നു.Related posts

Back to top