ബിഎസ്എന്‍എല്‍ 299 രൂപ പ്ലാനില്‍ 45ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ഫ്രീ കോളുകളും

ബിഎസ്എന്‍എല്‍ 299 രൂപയുടെ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചു. ദിവസേന 1.5 ജിബി ഡാറ്റ 30 ദിവസത്തേക്കാണ് പ്ലാനില്‍ നല്‍കുന്നത്. അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്.

549 രൂപയുടെ കോംബോ പ്ലാനിനൊപ്പമാണ് ഈ പ്ലാനും അവതരിപ്പിച്ചിരിക്കുന്നത്. ദിവസേന 3 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍ എന്നിവയാണ് ഈ പ്ലാനില്‍ നല്‍കുന്നത്. ആകെ മൊത്തം 90 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

Top