പ്രീപെ്ഡ് ഉപയോക്താക്കള്‍ക്കായി 27 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍

BSNL

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ റീചാര്‍ജ് ഓഫറുമായി ബിഎസ്എന്‍എല്‍. 27 രൂപയുടെ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 300 എസ്എംഎസ്, 1ജിബി 2ജി/ 3ജി ഡാറ്റ എന്നിവ ഏഴ് ദിവസത്തേക്ക് നല്‍കുന്നതാണ് ഓഫര്‍.

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികളോടാണ് ബിഎസ്എന്‍എല്ലിന്റെ മത്സരം. വോഡഫോണ്‍ 47 രൂപയുടെ പ്രീപെ്ഡ് പ്ലാനും, ജിയോ 52 രൂപയുടെ പ്ലാനും മുമ്പ് അവതരിപ്പിച്ചിരുന്നു.

Top