പരിധിയില്ലാത്ത ഡാറ്റയും കോളും 18 രൂപയ്ക്ക് നല്‍കി ബിഎസ്എന്‍എല്‍

BSNL

പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. 18 രൂപയ്ക്ക് പരിധിയില്ലാത്ത ഡാറ്റയും കോളും നല്‍കിയാണ് ബിഎസ്എന്‍എല്‍ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ എന്നും ലഭ്യമാകില്ല. ഇന്നും നാളെയും മാത്രമാണ് ഓഫര്‍ ലഭ്യമാകുക. ബിഎസ്എന്‍എല്‍ സ്ഥാപിതമായ ദിവസം എന്ന നിലയിലാണ് ഈ ദിവസങ്ങളില്‍ കമ്പനി ഓഫറുകള്‍ നല്‍കുന്നത്.

2000 ഒക്ടോബര്‍ 1ന് ആയിരുന്നു രാജ്യത്തിന്റെ സ്വന്തം ടെലികോം നെറ്റ്‌വര്‍ക്ക് ആയ ബിഎസ്എന്‍എല്‍ നിലവില്‍ വന്നത്. അതിന്റെ ഓര്‍മ്മ പുതുക്കല്‍ പ്രമാണിച്ചാണ് ഇന്നും നാളെയും കമ്പനി ഇത്തരത്തില്‍ വെറും 18 രൂപക്ക് പരിധികളില്ലാത്ത കോളും നെറ്റും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

Top