ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സൈനികന്റെ വെടിയേറ്റ് ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

bsf_new

കൊല്‍ക്കത്ത: ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സൈനികന്റെ വെടിയേറ്റ് ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള കക്മരിചാറിലെ നദീതീരത്തുവച്ചാണ് ജവാന് വെടിയേറ്റത്. മറ്റൊരു ബി.എസ്.എഫ് ജവാന് പരിക്കേറ്റിട്ടുമുണ്ട്.

ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ വിജയ് ഭാന്‍ സിങാണ് തലയ്ക്ക്‌വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ ബി.എസ്.എഫ് ജവാനെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top