കാശ്മീരില്‍ നുഴഞ്ഞുകയറ്റം; നാല് സൈനികര്‍ക്ക് വീരമൃതു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചു.

പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് തെരച്ചില്‍ തുടരകയാണ്.

Top