BSF soldier killed in firing by Pakistan in Jammu and Kashmir’s RS Pura

ജമ്മു: ജമ്മുകാശ്മീരിലെ ആര്‍.എസ് പുര മേഖലയില്‍ പാക് സേന നടത്തിയ വെടിവയ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഹെഡ് കോണ്‍സ്റ്റബിളായ ജിതേന്ദ്രകുമാറാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ മോത്തിഹാരി ജില്ല സ്വദേശിയാണ് ഇദ്ദേഹം. ഒരു ബി.എസ്.എഫ് ഉദ്യോഗസ്ഥനും ആറു സാധാരണകാര്‍ക്കും അതിര്‍ത്തിയില്‍ പാക് സേനനടത്തിയ ശക്തമായ വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്.

ജമ്മുകാശ്മീരിലെ ആര്‍.എസ് പുര മേഖലയില്‍ ഇന്നലെ അര്‍ദ്ധരാത്രി തുടങ്ങിയ ശക്തമായ ഷെല്ലിങ്ങ് മൂലം പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചു. ജനങ്ങളോട് സുരക്ഷിതമായ മേഖലയിലേക്ക് മാറാനും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top