മയക്കുമരുന്ന് കടത്താന്‍ ശ്രമം; പാക് ഡ്രോണ്‍ അതിര്‍ത്തിയില്‍ ബിഎസ്എഫ് വെടിവെച്ചിട്ടു

ഡൽഹി: അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോൺ ഇന്ത്യൻ സുരക്ഷാസേന വെടിവെച്ചിട്ടു. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് തകർത്തത്.

അതിർത്തിയിൽ അമൃത്സർ പ്രദേശത്താണ് ഡ്രോൺ ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഡ്രോണിൽ 9 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 10.67 കിലോഗ്രാം ഹെറോയിൻ ആണ് ഉണ്ടായിരുന്നതെന്നും ബിഎസ്എഫ് അറിയിച്ചു.

Top