BSF says killed 1 Pak Ranger in crossfire at Hiranagar

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹിരാനഗര്‍ സെക്ടറില്‍ ബോബിയയില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി.

വെടിവയ്പ്പില്‍ ബിഎസ്എഫ് ഒരു പാക് റെയ്ഞ്ചറെ വധിച്ചു. ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

രജൗറിയില്‍ കഴിഞ്ഞ രാത്രിയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ 15 മണിക്കൂറായി ഇരു പക്ഷത്തേക്കും ശക്തമായ വെടിവയ്പ്പ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം 32 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Top