BSF martyr Gurnam Singh’s family wants hospital built in his name

ശ്രീനഗര്‍: മകന്റെ വിയോഗത്തില്‍ കരയില്ലെന്നു പാക് സേനയുടെ വെടിവയ്പില്‍ വീരമൃത്യുവരിച്ച ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിങ്ങിന്റെ മാതാവ് ജസ്വന്ത് കൗര്‍.

താന്‍ മരിക്കുകയാണെങ്കില്‍ കരയരുതെന്നു മകന്‍ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഞാന്‍ കരയില്ലെന്നും, രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ ജവാന്‍മാരില്‍ അഭിമാനിക്കുന്നതായും ജസ്വന്ത് കൗര്‍ പറഞ്ഞു.

ബിഎസ്എഫിനു വേണ്ടി പ്രത്യേകം ആശുപത്രി പണിയണമെന്ന് അവര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രി വേണമെന്നും മകന്റെ ജീവത്യാഗത്തില്‍ അഭിമാനമുണ്ടെന്നും ഗുര്‍നാമിന്റെ പിതാവും പ്രതികരിച്ചു.

രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ സഹോദരനെക്കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനമുണ്ടെന്ന് ഗുര്‍നാം സിങ്ങിന്റെ സഹോദരിയും പ്രതികരിച്ചു.

ജമ്മുകശ്മീരിലെ കത്തുവ ജില്ലയില്‍ ഹിരനഗറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്ക് സൈന്യം നടത്തിയ വെടിവയ്പിലാണ് ഗുര്‍നാമിനു ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ജമ്മു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിരുന്ന ഗുര്‍നാം ഇന്നലെ അര്‍ധരാത്രിയോടെയാണ് വീരമൃത്യുവരിച്ചത്.

Top