അതിര്‍ത്തിയില്‍ മൂന്ന് പാകിസ്ഥാന്‍ കള്ളക്കടത്തുകാരെ ബി എസ് എഫ് വധിച്ചു

bsf_new

ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരിലെ സാംബ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ മൂന്ന് പാകിസ്ഥാന്‍ കള്ളക്കടത്തുകാരെ ബി എസ് എഫ് വെടിവെച്ചു കൊലപ്പെടുത്തി. മയക്കുമരുന്നു കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിന്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.

പുലര്‍ച്ചെ 2.30ഓടെ അതിര്‍ത്തിയില്‍ കള്ളക്കടത്തു നടക്കുന്നതായി ബി എസ് എഫിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന വെടിവെയ്പ്പില്‍ മൂന്ന് കള്ളക്കടത്തുകാരെയും വധിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു ബി എസ് എഫ് ജവാന് പരിക്കേറ്റു.

കഴിഞ്ഞ ജനുവരി 28ന് പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയിലും സമാന സംഭവം നടന്നിരുന്നു. പാകിസ്ഥാന്‍ കള്ളക്കടത്തുകാരും ബി എസ് എഫും തമ്മില്‍ വെടിവെയ്പ്പ് നടക്കുകയും ഇവരില്‍ നിന്ന് 47 കിലോഗ്രാം ഹെറോയിന്‍, രണ്ട് തോക്കുകള്‍, വെടിമരുന്ന് എന്നിവ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

Top