മണിപ്പൂരില്‍ വീണ്ടുമുണ്ടായ വെടിവെയ്പ്പില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്ക്

ണിപ്പൂരില്‍ വീണ്ടുമുണ്ടായ വെടിവെയ്പ്പില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്ക്. തൗബാലില്‍ മെയ്‌തെയ് വിഭാഗം നടത്തിയ പ്രതിഷേധത്തിനിടയില്‍ ഉണ്ടായ വെടിവെപ്പിലാണ് മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റത്. പ്രതിഷേധം നിയന്ത്രിക്കാന്‍ ശ്രമിച്ച സേനയ്ക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. അതേസമയം, മോറെയിലെ വെടിവെപ്പില്‍ ചികിത്സയിലിരുന്ന ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി എത്തിയ ആയുധധാരികളായ അക്രമികള്‍ സുരക്ഷാസേ എനിക്ക് നേരെ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ പരിക്കേറ്റ മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ ചികിത്സയില്‍ കഴിയുകയാണ്. അക്രമികള്‍ക്ക് വേണ്ടിയുള്ള നടപടികള്‍ സേന ശക്തമാക്കി. മോറെയിലെ വെടിവെപ്പില്‍ ചികിത്സയിലിരുന്ന ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു ഗുരുതരമായി പരിക്കേറ്റ രണ്ടു സൈനികരെ വിദഗ്ധ ചികിത്സയ്ക്കായി ഇംഫാലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്തു.ഇന്നലെ പുലര്‍ച്ചെയാണ് മോറെയിലെ സൈനിക ക്യാമ്പില്‍ ഉറങ്ങിക്കിടന്ന സൈനികര്‍ക്കുനേരെ അക്രമികള്‍ വെടിവെയ്പ്പ് നടത്തിയത്.

മോറെയില്‍ രണ്ട് സൈനികര്‍ കുക്കി വിഭാഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് മെയ്‌തെയ് വിഭാഗം ഇന്നലെ രാത്രി തൗബാലിലെ പോലീസ് ആസ്ഥാനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന ഘട്ടമെത്തിയപ്പോള്‍ ബിഎസ്എഫ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

Top