BSE Sensex surrenders early gains, falls 155 points

മുംബൈ: ഓഹരിവിപണിയില്‍ നഷ്ടത്തുടക്കം. വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ സെന്‍സെക്‌സ് 155.31 പോയിന്റ് താഴേക്കു പോയി 26005.59ലെത്തി. നിഫിറ്റി 49.30 പോയിന്റ് തകര്‍ന്ന് 7913.90 ലാണ് വ്യാപാരം നടക്കുന്നത്.

631 ഓഹരികള്‍ നേട്ടത്തിലും 557 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഗെയില്‍, എച്ച്.യു.എല്‍, വിപ്രോ എന്നീ കമ്പനികള്‍ക്ക് നേരിയ നേട്ടമുണ്ട്. ഭാരതി എയര്‍ടെല്‍, എം ആന്‍ഡ് എം, ലൂപിന്‍, ഹീറോ മോട്ടോകോര്‍പ്, ടാറ്റാ മോട്ടോര്‍സ് എന്നിവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തിലും നേരിയ നഷ്ടം ഉണ്ടായിട്ടുണ്ട്. ഡോളറിനെതിരെ 11 പൈസ നഷ്ടത്തില്‍ 64.11 എന്ന നിലയിലാണ് ഇപ്പോള്‍.

Top