ഓഹരി വിപണി നഷ്ടത്തോടെ തുടക്കമായി ; സെന്‍സെക്‌സ് 23 പോയിന്റ് താഴ്ന്നു

sensex

മുംബൈ: യുഎസ്- ചൈന വ്യാപാര യുദ്ധം ഓഹരി വിപണിയെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഓഹരി സൂചികകളില്‍ കാര്യമായ നേട്ടമില്ല. സെന്‍സെക്‌സ് 23 പോയിന്റ് താഴ്ന്ന് 35,409ലും നിഫ്റ്റി 12 പോയിന്റ് നഷ്ടത്തില്‍ 10,728ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 626 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 807 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എംആന്റ്എം, എച്ച്‌സിഎല്‍ ടെക്, ഐഒസി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, ഹിന്‍ഡാല്‍കോ, സിപ്ല, സണ്‍ ഫാര്‍മ, എസ്ബിഐ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top