ഓഹരി വിപണി നേട്ടത്തില്‍; സെന്‍സെക്‌സ് 157 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി സൂചികകള്‍ റെക്കോഡ് നിരക്കില്‍ ക്ലോസ് ചെയ്തു. പൊതുമേഖല ബാങ്കുകള്‍, എനര്‍ജി എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 157.55 പോയിന്റ് ഉയര്‍ന്ന് 37494.40ലും ,നിഫ്റ്റി 41.10 പോയിന്റ് നേട്ടത്തില്‍ 11319.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1617 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1026 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ഐടിസി, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top