ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു; നിഫ്റ്റി 63 പോയിന്റ് ഉയര്‍ന്നു

Sensex gains

മുംബൈ: ഓഹരി സൂചികകള്‍ റെക്കോഡ് ഭേദിച്ച് മുന്നേറുന്നു. വ്യാപാര ആഴ്ചയുടെ ആദ്യദിനം തന്നെ സെന്‍സെക്‌സ് 235 പോയിന്റ് നേട്ടത്തില്‍ 37791ലും ,നിഫ്റ്റി 63 പോയിന്റ് ഉയര്‍ന്ന് 11424ലിലുമെത്തി.ബിഎസ്ഇയിലെ 1225 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 334 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍ ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി ഇന്‍ഫ്രാടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. എല്ലാ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്‌മോള് ക്യാപ് സൂചികകളും ഉയരത്തില്‍ തന്നെ.

കനത്ത വീഴ്ചയില്‍ നിന്ന് കറന്‍സിയെ രക്ഷിക്കാന്‍ ചൈന നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് ഏഷ്യന്‍ സൂചികകളെല്ലാം നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

Top