ഓഹരി വിപണിയില്‍ നഷ്ടം; സെന്‍സെക്‌സ് 356 പോയിന്റ് താഴ്ന്നു

മുംബൈ: വില്‍പ്പന സമ്മര്‍ദത്തില്‍ ആടിയുലഞ്ഞ് ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 356.46 പോയിന്റ് നഷ്ടത്തില്‍ 37165.16ലും , നിഫ്റ്റി 101.50 പോയിന്റ് താഴ്ന്ന് 11244.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1332 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും , 1318 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്കിങ്, ധനകാര്യം, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, റിലയന്‍സ്, വേദാന്ത, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്

Top