ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 90 പോയിന്റ് ഉയര്‍ന്നു

sensex

മുംബൈ: ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്‌സ് 90 പോയിന്റ് ഉയര്‍ന്ന് 37697ലും, നിഫ്റ്റി 14 പോയിന്റ് നേട്ടത്തില്‍ 11370 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1060 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 422 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആര്‍ബിഐയുടെ വായ്പാനയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണിയുടെ മുന്നേറ്റം.

ബജാജ് ഓട്ടോ, വേദാന്ത, ലുപിന്‍, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഐടിസി, മാരുതി സുസുകി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, സിപ്ല, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ ഗ്രിഡ്, വിപ്രോ, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Top