ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 112.18 പോയിന്റ് ഉയര്‍ന്നു

sensex-up

മുംബൈ: സെന്‍സെക്‌സ് 112.18 പോയിന്റ് ഉയര്‍ന്ന് 37606.58ലും നിഫ്റ്റി 37 പോയിന്റ് നേട്ടത്തില്‍ 11356.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1458 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1163 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ധനകാര്യം, ലോഹം, എഫ്എംസിജി, ഊര്‍ജ്ജം, ഐടി തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസും ടെക് മഹീന്ദ്രയും നേട്ടത്തില്‍ മുന്നിലെത്തി. ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍ കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, വിപ്രോ, സിപ്ല, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഐടിസി, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top