പുതിയ പതിപ്പുമായി ഡസ്റ്റര്‍; ബിഎസ് 6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു

റെനോയുടെ കോംപാക്ട് എസ്‌യുവി ഡസറ്ററിന്റെ ബിഎസ് 6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. 2020 റെനോ ഡസ്റ്റര്‍ ഇനി വരുന്നത് ആര്‍എക്സ്ഇ, ആര്‍എക്സ്എസ്, ആര്‍എക്സ്ഇസഡ് എന്നീ മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാഹനത്തിന്റെ ഡല്‍ഹി എക്സ് ഷോറൂം വില 8.49 ലക്ഷം, 9.29 ലക്ഷം, 9.99 ലക്ഷം രൂപയാണെന്നാണ് വിവരം. ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

റെനോ ഡസ്റ്ററിന് കരുത്തേകുക ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 105 ബിഎച്ച്പി പരമാവധി കരുത്തും 142 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

അതേസമയം വാഹനം ബിഎസ് 6 എന്‍ജിന്‍ നല്‍കി എന്നല്ലാതെ എസ്യുവിയില്‍ ഇപ്പോള്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2019 ജൂലൈയില്‍ ആയിരുന്നു പുതുക്കിയ ഡസ്റ്ററിനെ കമ്പനി അവതരിപ്പിച്ചിരുന്നത്. പുതിയ ഗ്രില്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം പുതിയ പ്രൊജക്റ്റര്‍ ഹെഡ്ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, മുന്നിലും പിന്നിലും കൂടുതല്‍ കരുത്തുറ്റ ബംപര്‍ എന്നിവയാണ് അന്ന് ലഭിച്ചത്.

Top