ബിഎസ്-VI മഹീന്ദ്ര മോജോ 300 വിപണിയില്‍ ; വില രണ്ട് ലക്ഷം രൂപ

റെ നാളത്തെ കാത്തിരിപ്പിന് ശേഷം വില്‍പ്പനയ്‌ക്കെത്തിയ ബിഎസ്-VI മോജോയ്ക്ക് രണ്ട് ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 5,000 രൂപ ടോക്കണ്‍ നല്‍കി വാഹനം ബുക്ക് ചെയ്യാം. പുതുക്കിയ മോഡല്‍ റൂബി റെഡ്, റെഡ് അഗേറ്റ്, ബ്ലാക്ക് പേള്‍, ഗാര്‍നെറ്റ് ബ്ലാക്ക് എന്നീ നാല് കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ്.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയ ബിഎസ്-VI കംപ്ലയിന്റ് 295 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 2020 മഹീന്ദ്ര മോജോയെ ശക്തിപ്പെടുത്തുന്നത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍, ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ 7,500 rpm-ല്‍ 26.29 bhp കരുത്തും 5,500 rpm-ല്‍ 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ടൂറിസ്‌കോപ്പിക് ഫോര്‍ക്ക്, മോണോഷോക്ക് സസ്പെന്‍ഷന്‍ എന്നിവ ഘടിപ്പിച്ചുകൊണ്ട് മോജോ പഴയപടി തന്നെ സസ്‌പെന്‍ഷന്‍ സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ട് യൂണിറ്റിന് 143.5 mm ട്രാവലും പിന്‍ സെറ്റിന് 135 mm ട്രാവലും മഹീന്ദ്ര ഒരുക്കിയിരിക്കുന്നു.

ബ്രേക്കിംഗിനായി 320 mm ഫ്രണ്ട് ഡിസ്‌ക്, 240 mm റിയര്‍ ഡിസ്‌ക് ബ്രേക്കുകളും വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍സൈക്കിളിന്റെ ഉയരം 815 മില്ലീമീറ്ററാണ്. മൊത്തത്തിലുള്ള നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2115 mm, 800 mm, 1150 mm എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. അതേ ഇരട്ട ഹെഡ്ലാമ്പുകള്‍, റേഡിയേറ്റര്‍ ഷ്രോഡ്, എല്‍ഇഡി ടൈലാമ്പുകള്‍, ബോഡി പാനലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ഇത് വഹിക്കുന്നു.

Top