മെര്‍സിഡീസ് ബെന്‍സ്, E ക്ലാസ് ലോങ്ങ് വീല്‍ബേസ് സെഡാന്‍ വിപണിയില്‍

ര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, E ക്ലാസ് ലോങ്ങ് വീല്‍ബേസ് സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 57.5 ലക്ഷം രൂപ മുതല്‍ 62.5 ലക്ഷം രൂപയാണ് സെഡാന്റെ എക്സ്ഷോറൂം വില.

ഏഴ് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് പൈലറ്റ്, ആക്റ്റിവ് പാര്‍ക്കിംഗ് അസിസ്റ്റ്, അഡാപ്റ്റിവ് ബ്രേക്ക് ലൈറ്റുകള്‍ എന്നിവയുള്‍പ്പടെ ഒരുപിടി മികച്ച ഫീച്ചറുകളാണ് പുതിയ മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസിലുള്ളത്.

ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള രണ്ട് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് E ക്ലാസ് ലോങ് വീല്‍ബേസിലുള്ളത്. 197 bhp കരുത്ത് കുറിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ രണ്ട് വകഭേദങ്ങളാണ് സെഡാനുള്ളത്. ഇവയ്ക്ക് യഥാക്രമേണ 57.5 ലക്ഷം രൂപയും 61.5 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. മറുഭാഗത്ത് 194 bhp കരുത്ത് സൃഷ്ടിക്കുന്ന ഡീസല്‍ യൂണിറ്റിലും രണ്ട് വകഭേദങ്ങളാണുള്ളത്. എക്സ്ഷോറൂമില്‍ 58.5 ലക്ഷം രൂപയും 62.5 ലക്ഷം രൂപയും വില വരുന്നതാണിവ.

E ക്ലാസ് ലോങ്ങ് വീല്‍ബേസിനെ കൂടാതെ നാല് വകഭേദങ്ങളില്‍ മെര്‍സിഡീസ് ബെന്‍സ് E ക്ലാസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വീതം പെട്രോള്‍, ഡീസല്‍ പതിപ്പുകളാണിവ. പെട്രോള്‍ പതിപ്പായ E ക്ലാസ് E 200 -ലെ 2.0 ലിറ്റര്‍ എഞ്ചിന്‍ 181 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. ഒമ്പത് സ്പീഡാണ് ഇതിലെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ്.

മറ്റൊരു പെട്രോള്‍ യൂണിറ്റായ E ക്ലാസ് E 63 AMG -യിലെ 4.0 ലിറ്റര്‍ എഞ്ചിന്‍ 612 bhp കരുത്തും 850 Nm torque ഉം കുറിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണ് ഈ യൂണിറ്റിലുമുള്ളത്. എക്സ്ഷോറൂമുകളില്‍ യഥാക്രേമണ 59.12 ലക്ഷം രൂപ, 1.50 കോടി രൂപ എന്നിങ്ങനെയാണ് വില വരുന്നത്.

മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് E 220d, E 350 d എന്നിവയാണ് ഡീസല്‍ പതിപ്പുകള്‍. E 220 d -യിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 192 bhp കരുത്തും 41 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക. E 350 d -യിലെ 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവട്ടെ 255 bhp കരുത്തും 620 Nm torque കുറിക്കുന്നതാണ്. ഒമ്പത് സ്പീഡാണ് ഇരു ഡീസല്‍ യൂണിറ്റിലെയും ഗിയര്‍ബോക്സ്. യഥാപ്രകാരം 60.12 ലക്ഷം രൂപ, 73.21 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്ഷോറൂം വില.

Top