ബി.എസ്. യെദ്യുരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

yeddurappa

ബെംഗളൂരു: ബി.എസ്. യെദ്യുരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ വിശ്വാസവോട്ടെടുപ്പിന് ശേഷം നടക്കും. തിങ്കളാഴ്ച യെദ്യുരപ്പ സഭയില്‍ വിശ്വാസം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമത എം എല്‍ എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യസര്‍ക്കാര്‍ വീണതിനു പിന്നാലെയാണ് കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പതിന്നാലുമാസമായിരുന്നു കുമാരസ്വാമി സര്‍ക്കാരിന്റെ ആയുസ്സ്.

യെദ്യുരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ രൂപീകരിച്ചാലും സഭയില്‍ വിശ്വാസം തെളിയിക്കുകയാണ് ബിജെപിക്ക് ഇനി നിര്‍ണായകം.

Top