കാലവര്‍ഷക്കെടുതി: കര്‍ണാടകയില്‍ 24മരണം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് യെദ്യൂയൂരപ്പ

ബംഗളൂരു: കാലവര്‍ഷക്കെടുതിയില്‍പ്പെട്ട് കര്‍ണാടകയില്‍ ഇത് വരെ 24 പേര്‍ മരിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെദ്യൂയൂരപ്പ. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയബാധിത മേഖലകളില്‍ കഴിയുന്ന രണ്ടുലക്ഷത്തിലേറെപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു. മഴക്കെടുതികളില്‍ സംസ്ഥാനത്തിന് 6,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും 3,000 കോടി രൂപ അടിയന്തരസഹായമായി നല്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും യെദ്യൂയൂരപ്പ കൂട്ടിച്ചേര്‍ത്തു.

Top