ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ ആത്മഹത്യ ചെയ്തു

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യ (30) നഗരത്തിലെ വീട്ടില്‍ ആത്മഹത്യ ചെയ്തു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഡോക്ടറായ സൗന്ദര്യയുടെ വിവാഹം. ബംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

യെദ്യൂരപ്പയുടെ മൂത്ത മകള്‍ പദ്മയുടെ മകളാണ്. വാര്‍ത്തയറിഞ്ഞയുടന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആശുപത്രിയില്‍ എത്തി. പൊലീസ് ഇതുവരെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിട്ടില്ല

Top