ബിജെപി നിയമസഭാകക്ഷി നേതാവായി യെദ്യൂരപ്പ; സത്യപ്രതിജ്ഞ നാളെയെന്ന്. . .

ബംഗളൂരു: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. ഇന്ന് ബംഗളൂരില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമായിരുന്നു യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്.

സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് അനുവാദം ചോദിക്കാന്‍ യെദ്യൂരപ്പ വീണ്ടും രാജ്ഭവനിലെത്തി. ഭൂരിപക്ഷം തെളിയിക്കാന്‍ അടുത്ത ദിവസം വരെ സമയം അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ യെദ്യൂരപ്പ അറിയിച്ചിരുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് നാളെ യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന.

Top